മാനന്തവാടി: വയനാട്ടിലേക്കുള്ള ചുരമില്ലാ പാത ഉടൻ നിർമ്മിക്കുന്നതിന് കേന്ദ്ര സർക്കാർ ഇടപെടണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടിയുടെ കണ്ണൂർ ജില്ലയിലെയും വയനാട് ജില്ലയിലേയും നേതാക്കൾകേന്ദ്രസഹമന്ത്രി ജോർജ് കുര്യനെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു. കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ റോഡിൻ്റെ നിർമാണത്തിന് ഇടപെടൽ നടത്തണം എന്നാവശ്യപ്പെട്ടാണ് ആം ആദ്മി നേതാക്കൾ കേന്ദ്ര മന്ത്രിയെ കണ്ടത്.
മാനന്തവാടിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് നേതാക്കൾ മന്ത്രിയെ നേരിൽ കണ്ടത്.ആം ആദ്മി 'പേരാവൂർ നിയോജകമണ്ഡലം പ്രസിഡൻറ് ടി.ജെ. സ്റ്റാനിസ്ലാവോസ്, മാനന്തവാടി മണ്ഡലം വൈസ് പ്രസിഡൻ്റ് മനോജ് കണിയാരം, എഎപി എക്സ് സർവീസ് മെൻ വിങ്' കണ്ണുർ ജില്ലാ പ്രസിഡൻ്റ് സിറിയക് ജോർജ് മണിയാക്ക്പാറ,പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ബേബി മാത്യു,കണിച്ചാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എം.വി. ജോയി, കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, ജോസ് തെക്കേമലഎന്നിവരുടെ നേതൃത്വത്തിൽ ആണ് മന്ത്രിയെ കണ്ടു നിവേദനം സമർപ്പിച്ചത്.
സംസ്ഥാന സർക്കാർ ഔദ്യോഗികമായിആവശ്യപ്പെട്ടാൽ റോഡ് സാധ്യമാക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. വയനാട്ടിലേക്ക് മറ്റ് ജില്ലകളിൽ നിന്ന് കൂടുതൽ റോഡുകൾ ഉണ്ടാവേണ്ടത് സംസ്ഥാനത്തിൻ്റെ ആവശ്യമാണ്. അതിനാൽ സംസ്ഥാന സർക്കാർകത്തു നൽകിയാൽ പരിഗണിക്കാം. മന്ത്രിയെന്ന നിലയിൽ തുടർന്നും വിഷയത്തിൽ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
Churamilla Pass will be possible if Kerala govt requests: Union Minister of State George Kurien